ഇരിങ്ങാലക്കുട: മൂല്യങ്ങളിൽ വേരുറയ്ക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് സി എം ഐ തൃശൂർ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡേവിസ് പനക്കൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം ‘ദീക്ഷാരംഭ് 2022’ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി ഡേവിസ്, വാർഡ് കൗൺസിലർ ജയ്സൺ പാറേക്കാടൻ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജ് സെൽഫ് ഫൈനാൻസ് കോഴ്സുകളുടെ ഡയറക്ടർ ഫാ. വിൽസൺ തറയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ഓറിയേഷൻ ക്ലാസ്സ് നയിച്ചു. ചടങ്ങിന് മിഴിവേകാനായി കോളേജ് ബാൻഡിന്റെ സംഗീത വിരുന്നും ഒരുക്കിയിരുന്നു.