ഇരിങ്ങാലക്കുട: 2022 നവംബർ 24, 25, 26 തീയതികളിൽ ഇരിഞ്ഞാലക്കുടയിൽ വച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു . ലോഗോ(digital) തയ്യാറാക്കി, ഒക്ടോബർ 31നുള്ളിൽ സമർപ്പിക്കേണ്ടതാണ്.തൃശ്ശൂർ റവന്യൂ ജില്ലയിലെ താമസക്കാരായ വിദ്യാർത്ഥികൾ അധ്യാപകർ പൊതുജനങ്ങൾ തുടങ്ങി ആർക്കും ഈ ലോഗോ തയ്യാറാക്കി അയക്കാവുന്നതാണ്.ജില്ലയുടെയും ഇരിങ്ങാലക്കുടയുടെയും പ്രത്യേകതകൾ ലോഗോയിൽ ഉൾച്ചേർക്കുന്നത് അഭികാമ്യം. പ്രത്യേക ജൂറിയായിരിക്കും ലോഗോ തെരഞ്ഞെടുക്കുക. ജൂറിയുടെ അഭിപ്രായം അന്തിമമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ആയിരിക്കും ഈ വർഷത്തെ കലോത്സവത്തിന്റെ ലോഗോ.എന്നാൽ ജൂറിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ, ലഭിച്ചിട്ടുള്ള ലോഗോകൾ തൃപ്തികരമല്ലെങ്കിൽ പുതിയ ഒന്ന് ക്ഷണിക്കാനോ മേൽ നിർദേശങ്ങൾ ഉൾപ്പെടുത്തി ഒരു കലാകാരനെക്കൊണ്ട് ചിത്രീകരിപ്പിക്കാനോ സംഘാടക സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്നും വർക്കിംഗ് ചെയർപേഴ്സൺ സോണിയ ഗിരി (മുനിസിപ്പൽ ചെയർപേഴ്സൺ ഇരിങ്ങാലക്കുട നഗരസഭ) ജനറൽ കൺവീനർ ടി.വി.മദനമോഹനൻ(വിദ്യാഭ്യാസഉപഡയറക്ടർ, തൃശ്ശൂർ), പബ്ലിസിറ്റി ചെയർമാൻ .സന്തോഷ് ബോബൻ(കൗൺസിലർ ഇരിങ്ങാലക്കുട നഗരസഭ) എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പബ്ലിസിറ്റി കൺവീനറെ ബന്ധപ്പെടേണ്ടതാണ്. കെ. കെ. ഗിരീഷ് കുമാർ Mob.No.9495422495, 9746516157 (WhatsApp).ഇമെയിൽ വിലാസം. giricnnblps@gmail.com.