Home NEWS ജോയിന്റ് കൗൺസിൽ നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകി

ജോയിന്റ് കൗൺസിൽ നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട :പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നവശ്യപ്പെട്ട് 26 ന് കാൽ ലക്ഷം ജീവനക്കാർ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഭാഗമായി ജോയിന്റ് കൗൺസിൽ നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകി.മേഖലാ ട്രഷറർ എൻ.വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ കെ.എ. ശിവൻ,വൈസ് ക്യാപ്റ്റൻ പി. അജിത്,ജാഥാ മാനേജർ വി.ജെ. മെർളി,വി.വി.ഹാപ്പി, പി.കെ. ഉണ്ണികൃഷ്ണൻ ,ഇ.ജി.റാണി എന്നിവർ സംസാരിച്ചു.ജാഥ 19 ന് തൃശ്ശൂരിൽ സമാപിക്കും.

Exit mobile version