ഇരിങ്ങാലക്കുട : എ ഐ കെ എസ് ദേശീയ സമ്മേളനം 2022 ഡിസംബർ 13-16 ടൌൺ ഈസ്റ്റ് ലോക്കൽ സംഘാടകസമിതി രൂപീകരണ യോഗം സി ഐ ടി യൂ ഏരിയ സെക്രട്ടറി കെ എ ഗോപി ഉദ്ഘാടനം ചെയ്തു.കർഷകസംഘം മേഖലാ പ്രസിഡണ്ട് പ്രൊഫ. കെ കെ ചാക്കോ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയാ ജോ. സെക്രട്ടറി പി ആർ ബാലൻ ഭാവി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.ഡോ :കെ പി ജോർജ്, കെ എം അജിത്, എം ബി രാജു മാസ്റ്റർ, ഷക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.75 അംഗ സംഘാടക സമിതിയും,51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.സംഘാടക സമിതി ചെയർമാൻ:കെ എം അജിത്, കൺവീനർ:ഷക്കീർ ഹുസൈൻ, ട്രഷറർ:പ്രൊഫ.കെ കെ ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു. റെനിൽ പുളിക്കൽ സ്വാഗതവും, പി ആർ പ്രദീപ് നന്ദിയും രേഖപ്പെടുത്തി.