Home NEWS മുരിയാട് ഗ്രപഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി കിരണം പദ്ധതി

മുരിയാട് ഗ്രപഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി കിരണം പദ്ധതി

മുരിയാട്:ഗ്രാമപഞ്ചായത്ത് ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആനന്ദപുരം ഗവ. യു. പി സ്കൂളിൽ പ്രതിരോധ പുലരിക്കായി കിരണം പദ്ധതി ആരംഭിച്ചു. ആയുർവേദത്തിലൂടെ വിദ്യാർത്ഥികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി കിരണം പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ അധ്യക്ഷത വഹിച്ചു. ഡോ. ഷീജ സി യു പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ രതി ഗോപി, പഞ്ചായത്ത്‌ അംഗം നിത അർജുനൻ, പി ടി എ പ്രസിഡന്റ്‌ ആയ സുനിൽകുമാർ, ഹെഡ് മിസ്ട്രസ്സ് ശ്രീകല ടീച്ചർ, സുഷമ ടീച്ചർ എന്നിവർ സംസാരിച്ചു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുതകുന്ന ആയുർവേദ മരുന്നുകൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നു.

Exit mobile version