Home NEWS വർണ്ണക്കുടയിൽ നീന്തൽ മത്സരങ്ങൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ലക്സിൽ ആരംഭം കുറിച്ചു

വർണ്ണക്കുടയിൽ നീന്തൽ മത്സരങ്ങൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ലക്സിൽ ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ ഭാഗമായി നീന്തൽ മത്സരങ്ങൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ലക്സിൽ ആരംഭം കുറിച്ചു. നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ആവേശപൂർവ്വം നീന്തൽ മത്സരത്തിന് പങ്കെടുത്തത്. പ്രളയത്തിനും കോവിഡിനും ശേഷം ഇരിങ്ങാലക്കുടയിൽ ബഹുജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന കലാ-കായിക കാർഷിക സാഹിത്യ മേളയാണ് ‘വർണ്ണക്കുട’. ഇടനെഞ്ചിലാണ് ഇരിങ്ങാലക്കുട എന്ന പരിപാടിയുടെ ആശയം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.മത്സരങ്ങൾ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീണിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ധനീഷ്.കെ.എസ് അദ്ധ്യക്ഷത വഹിച്ചു. മുകുന്ദപുരം തഹസിൽദാർ (ലാൻഡ്) സിമീഷ് സാഹു മുഖ്യാതിഥി ആയിരുന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ജനറൽ കൺവീനർ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആശംസകൾ നേർന്നു. കെ.എൽ.ജോസ് സ്വാഗതവും പ്രസീത ടീച്ചർ നന്ദിയും പറഞ്ഞു.

Exit mobile version