ഇരിങ്ങാലക്കുട : ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ചാള്‍സ് ബേക്കറിയില്‍ നിന്നും ആറുകിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. പതിനായിരം രൂപ പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. സൂപ്പര്‍വൈസര്‍ സൈനുദ്ദിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ അനൂപ് കുമാര്‍ ടി, അബീഷ് ആന്റണി, ജെ.എച്ച്.ഐ.മാരായ അജു സി.ജെ., സൂരജ് എന്നിവരായിരുന്നു പത്ത് കടകളില്‍ പരിശോധന നടത്തിയത്.
Advertisement