എടതിരിഞ്ഞി:എച്ച് ഡി പി ഹയർസെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ 75 -ാം മത് സ്വാതന്ത്രദിനാഘോഷങ്ങൾ ഓഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി നടത്തി. ഓഗസ്റ്റ് 10ന് ‘സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പോ’ടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ ഭരണഘടന ആമുഖം എല്ലാ വിദ്യാർത്ഥികളും ഏറ്റുചൊല്ലി. സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം നട്ടു. സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി; സ്കൗട്ട് ആൻഡ് ഗൈഡ്, എസ് പി സി , ജൂനിയർ റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. എല്ലാ വിദ്യാർത്ഥികളും ദേശീയ പതാക നിർമ്മിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പ്രശ്നോത്തരി, ദേശഭക്തിഗാനം, പ്രസംഗം.. തുടങ്ങീ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ തയ്യാറാക്കിയ ചുമർപത്രിക, കയ്യെഴുത്തു മാസിക എന്നിവയുടെ പ്രദർശനം നടന്നു.ആഗസ്റ്റ് 15ന് പ്രധാന അധ്യാപിക . സി. പി. സ്മിത ദേശീയ പതാക ഉയർത്തി.എസ് പി സി പരേഡ്,പതാകവന്ദനം, വന്ദേമാതരം, മധുരവിതരണം എന്നിവ നടന്നു.സ്കൂൾ മാനേജർ .ഭരതൻ കണ്ടേങ്കാട്ടിൽ,പി.ടി.എ പ്രസിഡന്റ് . സി. എസ്. സുധൻ, .ദിനചന്ദ്രൻ കോപ്പുള്ളി പറമ്പിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശവും ആശംസകളും നൽകി. വിദ്യാർത്ഥികൾ വരച്ച 75 സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്ര പുസ്തകം പി ടി എ പ്രസിഡന്റ് .സി. എസ് സുധൻ പ്രകാശനം ചെയ്തു.വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർഥികൾക്ക് സമ്മാനവിതരണം നടന്നു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവതരിപ്പിച്ച , മാസ്സ് ഡ്രിൽ, പിരമിഡ് ഫോർമേഷൻ,75 നിർമാണം എന്നിവ ഏറെ ആകർഷകമായി.തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, സ്വാതന്ത്ര്യദിന പ്രസംഗം, സംഘനൃത്തം എന്നീ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. പ്രിൻസിപ്പാൾ കെ.എ. സീമ, എച്ച് ഡി പി സമാജം അംഗങ്ങൾ,പി ടി എ – എം പി ടി എ അംഗങ്ങൾ എന്നിവർ സന്നിഹിതരായി. സി. എസ്. ഷാജി മാസ്റ്റർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ അവസാനിച്ചു.