ഇരിങ്ങാലക്കുട : ഔഷധ സസ്യ പ്രദർശനവും ഉദ്യാനവും ഒരുക്കി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ നാട്ടറിവുകള്‍ പങ്കിട്ടു.പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാട്ടറിവ് ബോധവത്കരണവും പത്തിലകളും ദശപുഷ്പവുമടക്കമുള്ള നൂറോളം ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും ഉദ്യാന നിർമ്മാണവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായത്.അന്യം നിന്ന് പോകുന്ന നാടന്‍ ഔഷധ സസ്യങ്ങൾ പറമ്പുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ ശേഖരിച്ച് ഉദ്യാനം ഒരുക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. സീമ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ടി.സി. ലിജി, പി.സി. ഷിനി എന്നിവർ നേതൃത്വം നൽകി.