ഇരിങ്ങാലക്കുട : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുല്ലൂർ സെമിത്തേരിക്കടുത്ത് അഭയമില്ലാതെ നടക്കുകയായിരുന്ന വയോധികനെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സേവ്യർ ആളു ക്കാരനെ അറിക്കുന്നത് നാട്ടുകാർ കുളിപ്പിച്ച് ഭക്ഷണം കൊടുത്തീട്ടും അവശനായിരുന്ന വയോധികനെ സേവ്യറും സുഹ്രുത്തുക്കളുമായ പിൽസൺ ചെതലനും വിൽസൺ ആഴ്ചങ്ങാടനും ചേർന്ന് ഇരിങ്ങാലക്കുട ഗവ. ആസ്പത്രിയിലേക്ക് കൊണ്ടുപോയി ജനമൈത്രി പോലിസ് ഉദ്യോഗസ്ഥരായ സുഭാഷ് ചന്ദ്രബോസിന്റേയും രാഹുൽ രാജേഷ് എന്നിവരുടെ സഹായത്തോടെ ഡോക്ടറെ കാണിച്ച് ഡ്രിപ്പ് നൽകിയപ്പോൾ അൽപ്പം ഭേദമായ സ്ഥിതിയിലായ വയോധികനെ എവിടെ കൊണ്ടാക്കാം എന്ന് പല സ്ഥലത്തേക്കും നോക്കിയിട്ട് പറ്റാതിരിക്കുമ്പോഴാണ് ഗവ. ആസ്പത്രിയിലേക്ക് ആ സമയം വന്ന കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥനായ ടീ.കെ. പോളി തന്റെ സുഹ്രുത്തായ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി യുമായി ബന്ധപ്പെടുകയും അദ്ദേഹം ഇരിങ്ങാലക്കുട പ്രൊവിഡൻസ് ഹൗസിലെ ബ്രദർ ഗിൽബർട്ടി നോട് സംസാരിക്കുകയും തുടർന്ന് ജനമൈത്രി പൊലീസിന്റെ കൂടി സഹകരണത്തോടെ പ്രൊവിഡൻസ് ഹൗസിൽ അഭയം നൽകുകയും ചെയ്തു മെംബറുടേയും സുഹ്രുത്തുക്കളുടേയും അവസരോചിതമായ ഇടപെടൽ വയോധികന് തുണയായി.