ഇരിങ്ങാലക്കുട: അമ്മന്നൂർ ഗുരുസ്മരണ മഹോത്സവത്തിൻ്റെ ഭാഗമായി നിർവ്വഹണോത്സവം കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി രാജൻ ഉദ്ഘാടനം ചെയ്തു കോവിഡാനന്തര സാഹചര്യമനുസരിച്ച് കൂടിയാട്ട കലാകാരന്മാരുടെ രംഗാവതരണങ്ങളെ മുൻനിറുത്തി വിവിധ അരങ്ങുകൾ സംഘടിപ്പിക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി കൂടിയാട്ട മഹോത്സവങ്ങൾ അക്കാദമി സംഘടിപ്പിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സെക്രട്ടറി പറഞ്ഞു കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ ജി പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൂടിയാട്ടം കേന്ദ്ര ഡയറക്ടർ കണ്ണൻ പരമേശ്വരൻ ആശംസയും ഗുരുകുലം പ്രസിഡൻ്റ് നാരായണൻ നമ്പ്യാർ സ്വാഗതവും ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് നന്ദിയും പറഞ്ഞു തുടർന്ന് നടന്ന സെമിനാറിൽ കെ ജി പൗലോസ് നിർവ്വഹണം കൂടിയാട്ടത്തിൻ്റെ ആന്തരിക സൗന്ദര്യം എന്ന വിഷയത്തിലും കണ്ണൻ പരമേശ്വരൻ ഏകാഹാര്യ അഭിനയം കൂടിയാട്ടത്തിലും കഥകളിയിലും എന്ന വിഷയത്തിലും ഇന്ദു ജി നാടകാഗമനം കൂടിയാട്ടത്തിൽ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി മാർഗി മധു ചാക്യാർ അശോകവനികാങ്കം നിർവ്വഹണം അവതരിപ്പിച്ചു കലാമണ്ഡലം മണികണ്ഠൻ, നേപത്ഥ്യജിനേഷ്, നേപത്ഥ്യ അശ്വിൻ എന്നിവർ മിഴിവിലും കലാനിലയം രാജൻ ഇടക്കയിലും സരിതാ കൃഷ്ണ കുമാർ, ഗുരുകുലം അതുല്ല്യ, ഗുരുകുലം വിഷ്ണുപ്രിയ എന്നിവർ താളത്തിലും കലാനിലയം സുന്ദരൻ ചമയത്തിലും പങ്കെടുത്തു.