Home NEWS കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജും സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജും സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജും കാല്‍നൂറ്റാണ്ടായി ബില്‍ഡര്‍ ആന്‍ഡ് ഡവലപ്പര്‍ രംഗത്തെ കമ്പനിയായ ചാലക്കുടി സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു. പ്ലെയ്‌സ്‌മെന്റ്, ഗവേഷണം,പ്രൊജക്ട് ഡവലപ്പ്‌മെന്റ്,ഇന്റേണ്‍ഷിപ്പ്,സാങ്കേതിക വിദ്യ കൈമാറ്റം,പ്രൊജക്ട് ഫണ്ടിംഗ് തുടങ്ങി വിവിധ മേഖലകളില്‍ കോളേജിലെ സിവില്‍ വിഭാഗവുമായി സൂര്യ ഹോംസ് സഹകരിച്ച് പ്രവര്‍ത്തിക്കും. ഇത് വഴി സഹൃദയയിലെ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം പരിശീലനവും മികച്ച വരുമാനവും ലഭ്യമാകും. സര്‍ക്കാര്‍ അംഗീകൃത മെറ്റീരിയല്‍ ടെസ്റ്റ് ലാബ്,വെള്ളത്തിന്റെ ഗുണ നിലവാര പരിശോധനാ ലാബ്,കെട്ടിടങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍,സ്ട്രക്ചറല്‍ ഡിസൈന്‍,മണ്ണ് പരിശോധന ലാബ്,സര്‍വ്വെ തുടങ്ങി നിരവധി വിഭാഗങ്ങള്‍ പൊതുജനത്തിനായി സഹൃദയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ സൂര്യഹോംസ് എം.ഡി. ബൈജൊ പോളുമായാണ് ധാരാണാപത്രം ഒപ്പിട്ടത്. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള,സിവില്‍ വിഭാഗം മേധാവി ഡോ. എം. ദൃശ്യ,പ്രൊഫ. സി.പി. സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Exit mobile version