ഇരിങ്ങാലക്കുട :ഗവ. ഗേൾസ് ഹൈസ്കൂളിന്റെ നവീകരണത്തിനായി ആദ്യ ഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാ തല പ്രവേശനോത്സ വേദിയിലാണ് മന്ത്രി തുക പ്രഖ്യാപിച്ചത്. സമൂഹത്തിലെ നാനാത്വത്തിന്റെ പരിപാലകരാകുന്ന സമൂഹമായി വേണം നമ്മുടെ കുട്ടികൾ വളരേണ്ടതെന്ന് മന്ത്രി പറഞ്ഞു. സ്കൂളിലെ നിലവിലുള്ള നാലുകെട്ടിന്റെ പുരാവസ്തുമൂല്യം പരമാവധി സംരക്ഷിച്ചു കൊണ്ടായിരിക്കും പുതിയ നിർമ്മാണ പ്രവൃത്തികളെന്നും മന്ത്രി പറഞ്ഞു.സ്കൂൾ അങ്കണത്തിൽ അക്ഷരത്തൊപ്പിയും ,ഓലപ്പന്തും ഓലപ്പമ്പരവും റോസാപ്പൂക്കളും മധുരവും നൽകിയാണ് പുതിയ കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവം അക്ഷരത്തിരി കൊളുത്തി മന്ത്രി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി.യും നടനുമായ ശ്രീ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി. വി. ചാർലി മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സി. ഷിബിൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, പി.ടി.എ പ്രസിഡണ്ട് വി. വി. റാൽഫി, എൽ.പി. വിഭാഗം പി.ടി.എ പ്രസിഡണ്ട് വൃന്ദ രാധാകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. ഡി. സുരേഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. സി. നിഷ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ബിന്ദു. പി. ജോൺ , വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ കെ.ആർ. ഹേന , ബി.പി.സി. ഇരിങ്ങാലക്കുട വി.ബി.സിന്ധു , ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രതിനിധി മായാദേവി എന്നിവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ എച്ച്.എം. ഇൻ ചാർജ് കെ.വി. വൃന്ദ സ്വാഗതവും പ്രവേശനോത്സവം സംഘാടക സമിതി ജോയിന്റ് ജനറൽ കൺവീനറും എൽ.പി എച്ച്.എമ്മുമായ പി.ബി. അസീന നന്ദിയും പറഞ്ഞു.