കരുവന്നൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ -പൊറത്തിശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ “കൃഷികൂട്ടം”- സ്‌കൂൾ വിദ്യാര്ഥികൾക്കായുള്ള കാർഷിക ക്യാമ്പ് കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി അവർകൾ നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കൃഷിചെയ്യുന്നതിനായി വിത്ത്, പച്ചക്കറി തൈകൾ, വളം, കൃഷി രീതികൾ പ്രതിബാധിക്കുന്ന ലഘുലേഖകൾ എന്നിവ അടങ്ങിയ കിറ്റും കൂടുതൽ കുട്ടികളെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിലേക്ക് കൊണ്ടു വരുന്നതിനായി പദ്ധതിയുടെ മസ്‌കോട്ട് “ചില്ലു”നെയിം സ്ലിപ്പുകളും വിതരണം ചെയ്‌തു. നഗരസഭ വൈസ് ചെയർമാൻ ചാർളി ടി.വി., ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ഷിബിൻ, വാർഡ് കൗണ്സിലർ രാജി കൃഷ്ണകുമാർ എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുതിർന്ന കർഷകൻ സുശീതാംബരൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. മിനി, കൃഷി ഓഫീസർ ആൻസി, കൃഷി ഭവൻ ഉദ്യോഗസ്ഥർ ഗിരിജ, ബഷീറ,ജയ എന്നിവർ ക്ലാസുകൾ നയിച്ചു. കൂടുതൽ കൃഷിയറിവുകൾ സ്വായത്തമാക്കുന്നതിനായി കർഷകൻ വിനയ് വല്ലത്തിന്റെ കൃഷിയിടം സന്ദർശിച്ചു.