Home NEWS അപ്രതീക്ഷിതമായ വേനൽ മഴ മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി ധനസഹായം അനുവദിക്കണം –...

അപ്രതീക്ഷിതമായ വേനൽ മഴ മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി ധനസഹായം അനുവദിക്കണം – സിപിഐ

ഇരിങ്ങാലക്കുട :കാർഷിക മേഖലയിലെ ഈ വിളവെടുപ്പ് കാലത്ത് അപ്രതീക്ഷിതമായി കടന്നു വന്ന വേനൽ മഴ മൂലം വൻ കൃഷി നാശമാണ് കാറളം പഞ്ചായത്തിൽ ഉടനീളമുണ്ടായിട്ടുള്ളത്. നെൽ കർഷകർക്കും വാഴ കൃഷിക്കാർക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് അടിയന്തിരമായ ധനസഹായം അനുവദിക്കണമെന്ന് സർക്കാരിനോട് സിപിഐ കാറളം ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ലോക്കൽ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ പ്രതിനിധി സമ്മേളനം താണിശ്ശേരിയിൽ എ.കെ ബാഹുലേയൻ നഗറിൽ പാർട്ടി ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.ഒന്നാം ദിനം കിഴുത്താണിയിൽ പി.കെ വിജയഘോഷ്‌ നഗറിൽ പൊതുസമ്മേളനം പാർട്ടി സംസ്ഥാന കൗൺസിൽ അംഗം വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സാർവ്വദേശീയ, ദേശീയ, സംസ്ഥാന വിഷയങ്ങൾ ഉൾപ്പടെ ചർച്ച ചെയ്യപ്പെട്ട സമ്മേളനത്തെ എം.സുധീർദാസ്, ഷീല അജയഘോഷ്, മോഹനൻ വലിയാട്ടിൽ, ശ്യാംകുമാർ പി.എസ് എന്നിവരടങ്ങിയ പ്രസീഡിയം കമ്മിറ്റി നിയന്ത്രിച്ചു.മുതിർന്ന പാർട്ടി അംഗം എ ആർ ശേഖരൻ പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയർത്തി. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പി.മണി, അസി. സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗം എം ബി.ലത്തീഫ്, കെ വി. രാമകൃഷ്ണൻ, കെ കെ.ശിവൻ, കെ.സി ബിജു,അനിൽ മംഗലത്ത്, റോയ് ജോർജ് തുടങ്ങിയ നേതാക്കൾ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു,ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ എസ്.ബൈജുവിനേയും അസി. സെക്രട്ടറിയായി എം.സുധീർദാസിനെയും സമ്മേളനം തെരഞ്ഞെടുത്തു.0People reached0Engagements–Distribution scoreBoost postLikeCommentShare

Exit mobile version