Home NEWS ഠാണാ – ചന്തക്കുന്ന് റോഡ് വികസനം സാമൂഹികാഘാത പഠനം ആരംഭിച്ചു

ഠാണാ – ചന്തക്കുന്ന് റോഡ് വികസനം സാമൂഹികാഘാത പഠനം ആരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന പാതയായ കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ റോഡിലെ ചന്തക്കുന്ന് – ഠാണാ റോഡ് 17 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന സാമൂഹികാഘാതങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സാമൂഹികാഘാത പഠനം നടത്താൻ അക്രഡിറ്റേഷൻ ഉള്ള കണ്ണൂർ ആസ്ഥാനമായ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളേജാണ് ചുമതല നിർവഹിക്കുന്നത്. പദ്ധതി പ്രദേശത്തെ ഓരോ വ്യക്തിയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ കരട് റിപ്പോർട്ട് സമർപ്പിച്ച് പൊതുജനാഭിപ്രായം തേടി 33 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് കളക്ടർക്ക് കൈമാറും. ഡോൺ ബോസ്കോ കോളേജിലെ അസി.പ്രൊഫസർ കെ.വി. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തുന്നത്.

Exit mobile version