Home NEWS അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാർത്ഥിനികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാർത്ഥിനികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എ എം വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റും ജ്യോതിസ് കോളേജ് ചെയർമാനുമായ ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥിനികളിൽ നിന്നും തിരഞ്ഞെടുത്ത ആക്ടിങ് പ്രിൻസിപ്പൽ അഭിരാമി കേക്ക് മുറിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു. അക്കാദമിക് കോർഡിനേറ്റർ കുമാർ സി കെ ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിജു പൗലോസ് ഹുസൈൻ എം. എ പ്രോഗ്രാം കോഡിനേറ്റർ പ്രിയ ബൈജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാവിലെ 9 30 മുതൽ കോളേജിലെ മുഴുവൻ ക്ലാസ്സുകളും കൈകാര്യം ചെയ്തത് എംകോം വിദ്യാർഥിനികളായ ജസ്ന, ഐശ്വര്യ ,കാവ്യ,ജഫീന, ലെറ്റീഷ്യ ,ബെൻ റോസ്, സാന്ദ്ര സംഗീത, ജീന, ഡെൽജിമോൾ എന്നീ .വിദ്യാർത്ഥിനികളാണ്. വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ അതിമനോഹരമായ ചുമർചിത്രം ഒരുക്കുകയും ഉച്ചയ്ക്ക് 12. 30 മുതൽ 1. 30 വരെ എഫ് എം റേഡിയോ സംഘടിപ്പിക്കുകയും , സ്ത്രീധനത്തിനെതിരെയും സ്ത്രീകൾക്കെതിരെയുമുള്ള അതിക്രമങ്ങൾക്കെതിരെയും, സ്ത്രീകൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ലഹരി ഉപയോഗത്തിനെതിരെയും ജോലിജോലി ലഭിച്ചതിനു ശേഷം സ്ത്രീകൾക്ക് വിവാഹം എന്ന ആശയത്തെ കുറിച്ചും എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിൽ വിദ്യാർഥിനികൾ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും അതിനെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.തുടർന്ന് വിദ്യാർഥികൾക്കായി ട്രഷർ ഹണ്ട് ഗെയിം സംഘടിപ്പിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥിനികളായ കാർത്തിക.ആർ എസ്. നിയ കൃഷ്ണയുമാണ് കോളേജ് ഓഫീസ് കൈകാര്യം ചെയ്തിരുന്നത്. വിദ്യാർത്ഥിനികൾക്ക് കോളേജിലെ ചുമരിൽ ഓട്ടോഗ്രാഫ് രേഖപ്പെടുത്താനുള്ള അവസരവും നൽകുകയും ചെയ്‌തു . വിദ്യാർത്ഥി പ്രതിനിധി ബെൻ റോസ് സ്വാഗതവും, മിന്റു സുഗതൻ നന്ദിയും രേഖപ്പെടുത്തി.നറുക്കെടുപ്പിലൂടെ ജ്യോതിസ് വുമൻ ആയി മിന്റു സുഗതനെ തിരഞ്ഞെടുത്തു.

Exit mobile version