Home NEWS ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പം വരുമാനം എന്നാ ലക്ഷ്യത്തോടെ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി സ്റ്റുഡൻസ്...

ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പം വരുമാനം എന്നാ ലക്ഷ്യത്തോടെ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി സ്റ്റുഡൻസ് സ്റ്റോറും കാന്റീനും ആരംഭിച്ചു

ഇരിങ്ങാലക്കുട: ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പം വരുമാനം എന്നാ ലക്ഷ്യത്തോടെ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി കോളേജ് ക്യാമ്പസിൽ സ്റ്റുഡൻസ് സ്റ്റോറും കാന്റീനും ആരംഭിച്ചു.കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥികൾ തന്നെ നടത്തുന്ന സ്റ്റോറിന്റെയും കാന്റീന്റെയും ഉദ് ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ എം വർഗീസ് ചെയ്തു. അക്കാദമിക് കോഡിനേറ്റർ കുമാർ സി കെ അധ്യക്ഷനായിരുന്നു.ഉദ് ഘാടന ദിനത്തിൽ വിദ്യാർത്ഥികളായ സുധിൽ ലാലു , ഹന ഫാത്തിമ എന്നിവരാണ് ആദ്യദിന വിപണനം നടത്തിയത്. ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഹുസൈൻ എം എ ബിജു പൗലോസ്, വിവറി ജോൺ, കോർഡിനേറ്റർ ഷാനി ജോസ്,അദ്ധ്യാപികമാർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version