Home NEWS ക്രൈസ്റ്റ് കോളേജ് നടത്തിവരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൻ തോമസ് റണ്ണേഴ്‌സ്...

ക്രൈസ്റ്റ് കോളേജ് നടത്തിവരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൻ തോമസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അറുപതാമത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെൻറ് മാർച്ച് നാലാം തീയതി മുതൽ ഏഴാം തീയതി വരെ ക്രൈസ്റ്റ് കോളേജ് ഫുട്ബോൾ ഗ്രൗണ്ടിൽ അരങ്ങേറും

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് നടത്തിവരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൻ തോമസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അറുപതാമത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെൻറ് മാർച്ച് നാലാം തീയതി മുതൽ ഏഴാം തീയതി വരെ ക്രൈസ്റ്റ് കോളേജ് ഫുട്ബോൾ ഗ്രൗണ്ടിൽ അരങ്ങേറും. ടൂർണമെന്റിൽ കേരളത്തിലെ പ്രഗൽഭരായ കോളേജ് ടീമുകൾക്ക് പുറമേ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മികച്ച ടീമുകളും അണിനിരക്കുന്നു. മാർച്ച് നാലാം തീയതി രാവിലെ 6. 30ന് നടക്കുന്ന ആദ്യ മത്സരത്തോടെ ടൂർണമെൻറ് തുടക്കംകുറിക്കും. ആദ്യമത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ബി ടീം ശ്രീ കേരള വർമ്മ കോളജിനെ നേരിടും. അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് ടൂർണമെൻറ് ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സോണിയാ ഗിരി നിർവഹിക്കും. മാർച്ച് ആറാം തീയതി ഞായറാഴ്ച നാലുമണിക്ക് നടക്കുന്ന ഗ്ലോബൽ അലുംനി മീറ്റിന്റെ ഭാഗമായി മുൻകാല ക്രൈസ്റ്റ് കോളേജ് ഫുട്ബോൾ പ്രതിഭകൾ അണിനിരക്കുന്ന എക്സിബിഷൻ മാച്ച് നടത്തും. മാർച്ച് ഏഴാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം തൃശൂർ ജില്ലാ ഡെപ്യൂട്ടി കളക്ടർ ശ്രീ മധുസൂദനൻ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി എന്നിവർ ചേർന്ന്‌ സമ്മാനദാനം നിർവഹിക്കും.

Exit mobile version