ഇരിങ്ങാലക്കുട : പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം വിറ്റഴിക്കാനും,കോർപ്പറേറ്റുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾനൽകുവാനുംലക്ഷ്യമിട്ട് അതുവഴി തൊഴിലില്ലായ്മയും,കാർഷിക പ്രതിസന്ധിയും രൂക്ഷമാക്കാൻ ഇടയാക്കുന്ന കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച തൊഴിലാളി വിരുദ്ധ-കർഷക വിരുദ്ധ ബജറ്റിനെതിരെ സംയുക്ത ട്രേഡ്യൂണിയൻ സമര സമിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും,സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ജില്ലാ ജനറൽ കൺവീനർ യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് പി.ബി.സത്യൻ അദ്ധ്യക്ഷനായി.എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ,സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്,ഏരിയാ പ്രസിഡണ്ട് വി.എ.മനോജ്കുമാർ,എ.ഐ.ടി.യു.സി മണ്ഡലം ജോയിന്റ് സെക്രട്ടറി ബാബു ചിങ്ങാരത്ത്,സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി,സി.വൈ.ബെന്നി,ഐ.എൻ.ടി.യു.സി നേതാക്കളായ വാഹിദ ഇസ്മയിൽ,ടി.ഭരത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.