വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ. ഷാജു വാലപ്പൻ നിർമ്മിച്ച “ദി ലോ’ എന്ന ഷോർട്ട് ഫിലിം ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി.നീതി വ്യവസ്ഥയോടും സമൂഹത്തോടും തികഞ്ഞ നീതി പുലർത്തുകയും തന്റെ ജോലിയിൽ സ്വന്തം മകനായാൽ പോലും നീതി വ്യവസ്ഥക്ക് എതിരായാൽ പോലും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത പ്രശസ്ത ക്രിമിനൽ വക്കീലിന്റെ കഥ പറയുന്നതാണ് “ദി ലോ’. മയക്കുമരുന്നിലൂടെ കൊലപാതകത്തിൽ എത്തിച്ചേർന്ന മകനെ രക്ഷിക്കാൻ പഴുതുകളേറെയുണ്ടായിട്ടും സ്വന്തം മകനായാൽ പോലും രക്ഷിക്കാതെ കൊലപാതകത്തിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതാണ് കഥ. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികളും യുവാക്കളും മയക്കുമരുന്നിന് അടിമപ്പെട്ട് ക്രിമിനൽ കേസുകളിൽ ചെന്ന് ചാടാതിരിക്കാനുള്ള മെസ്സേജും കഥയിലുണ്ട്.“ദി ലോ’ യിലെ അഭിനയത്തിന് പ്രശസ്ത സിനിമ സീരിയിൽ നടൻ ശിവജി ഗുരു വായൂർ ഏറ്റവും നല്ല നടനുള്ള അവാർഡിന് അർഹനായ്. ഈ ഷോർട്ട് ഫിലിം കഥ എഴുതി സംവിധാനം ചെയ്ത സിനിമാ സംവിധായകനായ അനിൽ കാരകുളം മികച്ച സംവിധാനത്തിനുള്ള അവാർഡിന് അർഹനായ്, “ദി ലോ’ യിൽ പ്രശസ്ത സിനിമസീരിയിൽ താരങ്ങളായ അംബികാ മോഹൻ, പത്രപ്രവർത്തകനും ചിതത്തിന്റെ കോ പാഡ്യൂസറുമായ ജോസ് മാമ്പിള്ളി, ഷിജു ചാലക്കുടി, സജിനി കൊടകര, സോന, വിഷ്ണു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.കണ്ണൂർ പ്രസ് ക്ലബിൽ നടന്ന പ്രസ് ക്ലബ് മീറ്റിൽ ചീഫ് എഡിറ്റർ മിഥുൻ ഗോപൻ അവാർഡ് അനൗൺസ് ചെയ്തു. സിനിമാ സീരിയൽ രംഗത്തെ പ്രമുഖരായിരുന്നു ജൂറി. ഫെബ്രുവരി 26ന് കണ്ണൂരിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. പ്രശസ്ത സിനിമാ സീരിയൽ രംഗത്തെ പ്രമുഖരായ മനു ശ്രീകപുരം, അബ്ദുള്ള മട്ടന്നൂർ, ജിനേഷ് കാടച്ചിറ എന്നിവർ പ്രതസമ്മേളനത്തിൽപങ്കെടുത്തു.