കാറളം: നാടന്‍ മത്സ്യങ്ങള്‍ വംശനാശം നേരിടുന്ന സാഹചര്യത്തില്‍ സുഭക്ഷകേരളം പദ്ധതിയുടെ ഭാഗമായി മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി കാറളം ഗ്രാമപഞ്ചായത്തില്‍ വരാല്‍ മത്സ്യകൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ 15 പടുതാകുളങ്ങള്‍ക്ക് രൂപം നല്‍കിയാണ് മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്. 15,000 വരാല്‍ മത്സ്യകുഞ്ഞുങ്ങളെയാണ് വിവിധ കുളങ്ങളിലായി നിക്ഷേപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം താണിശ്ശേരി പടുതാകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് മുഖ്യാതിഥിയായിരുന്നു. സുനില്‍ മാലാന്തറ, സരിത വിനോദ്, വ്യന്ദ അജിത്ത്, ബിന്ദു പ്രദീപ്, അക്വാകള്‍ച്ചര്‍ പ്രെമോട്ടര്‍ അനില്‍ മംഗലത്ത്, പ്രോജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ സിനി യു.വി., അജയന്‍ തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.