ഇരിങ്ങാലക്കുട:വൈദേശികാധിപത്യത്തിനും,ജന്മി നാടുവാഴിത്തത്തിനും, മുതലാളിത്തത്തിനും എതിരായ തീഷ്ണ സമരപാതയിലുടെയാണ് പിന്നിട്ട 96 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കടന്നു വന്നതെന്ന് സിപിഐ സംസ്ഥാന എസിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ അഭിപ്രായപ്പെട്ടു. ദുരിതവും പട്ടിണിയും പരവശരാക്കിയ മർദ്ദിത ജനകോടികളുടെ ആവേശവും പ്രതീക്ഷയുമായ പാർട്ടിക്കു നിരവധി പരീക്ഷണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തെറ്റുകൾ സംഭവിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട് എങ്കിലും സ്വയം വിമർശനപരമായി വിലയിരുത്തി തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടുമുണ്ട് ഭിന്നിപ്പിൻ്റെ പ്രത്യയശാസ്ത്രത്തിനെ പാർട്ടി സ്വീകരിച്ച നിലപാടാണ് ശരിയെന്ന് കാലം തെളിച്ചുവെന്നും ജയദേവൻ ചുണ്ടിക്കാട്ടി സി പി ഐ തൊണ്ണിറ്റിയാറം വാർഷികത്തിൻ്റെ ഭാഗമായി പൊറ ത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇരിങ്ങാലക്കുട മണ്ഡലം വിദ്യഭ്യാസ വാരാചരണത്തിന്റെ ഭാഗമായി കരുവന്നൂര്‍ കമ്യണിറ്റി ഹാളിൽ ചേർന്ന സംഗമത്തിൽ മുനിസിപ്പൽ കൗൺസിലർ അൽഫോൻസ തോമസ് അധ്യക്ഷത വഹിച്ചു,സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി പി.മണി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്,പി വി രാജൻ രാജി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.0People reached0Engagements–Distribution scoreBoost postLikeCommentShare