Home NEWS ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറാട്ടുപുഴ: പുതുവത്സരദിനത്തിൽ രാവിലെയാണ് ഇരുവരെയും വീടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസൻ തെങ്ങ് കയറ്റ് തൊഴിലാളിയാണ്. ശിവദാസനെ വീടിന് മുൻവശത്ത് തുങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പ് മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു.മക്കൾ : ശിൽപ ശിതൾ, ശ്രീജിത്ത് . മരുമക്കൾ രാജേഷ്.രമേശ് കണ്ണൻ,നിവേദ്യ .

Exit mobile version