ഇരിങ്ങാലക്കുട : 12/12/2021 ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ ചേർന്ന ഡോക്ടർ കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ 47 -ാം വാർഷികപൊതുയോഗത്തിൽ ക്ലബ്ബിന് പുതിയ നേതൃത്വവും ദിശാബോധവും ഉണ്ടാകണമെന്ന അഭിപ്രായത്തിന് അംഗീകാരം ലഭിച്ചു.തൽഫലമായി കോവിഡ് 19 മൂലവും മറ്റും നിശ്ചലമായിരുന്ന ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ഭരണസമിതിയിൽ തലമുറമാറ്റം നടന്നത് ശ്രദ്ധേയമായി. കഥകളി സംഘാടനം, പ്രചാരണം, നവീകരണം, പുതു തലമുറയെ കഥകളിയുടെ ലോകത്തിലേക്ക് ആകർഷിക്കുക, കലാകാരന്മാർക്ക് ക്ഷേമകരമായ പരിപാടികൾ നടപ്പാക്കുക എന്നിങ്ങനെ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഉർജ്ജസ്വലമായ, അർത്ഥവത്തായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ചേർന്ന സമ്മേളനം ഐകകണ്ഠ്യേന തീരുമാനിച്ചു. അതിൻ്റെ ഭാഗമായി കേരളത്തിലെ കഥകളി ലോകമാകെ ആദരിക്കുന്ന അനിയൻ മംഗലശ്ശേരി പ്രസിഡണ്ടായും കലാസംഘാടന രംഗത്ത് ദേശത്തും വിദേശത്തും വ്യക്തിമുദ്ര പതിപ്പിച്ച രമേശൻ നമ്പീശൻ സെക്രട്ടറിയുമായ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കെ .വി ചന്ദ്രൻ, ഇ. ബാലഗംഗാധരൻ എന്നിവർ വൈസ് പ്രസിഡണ്ട്മാരും, ഇ.കെ വിനോദ് വാരിയര്‍ ജോയിൻ്റ് സെക്രട്ടറിയും ശിവദാസ് പള്ളിപ്പാട്ട് ട്രഷററുമായും തിരഞ്ഞെടുക്കപ്പെട്ടു.അഡ്വ :രാജേഷ് തമ്പാൻ, ഡോ ബി പി അരവിന്ദ, പി അപ്പു, പി. വേണുഗോപാൽ, പി രഘുനാഥ്, എ എസ് സതീശൻ, വി.പി. അജിത് കുമാർ, പി.എൻ ശ്രീരാമൻ, കലാനിലയം ഗോപി എന്നവരെ ഭരണ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.