ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷൻ കാരുടെ മൂന്ന്, നാല് ഗഡുക്കൾ ഉടനെ അനുവദിക്കണം അല്ലാത്ത പക്ഷം പലിശ സഹിതം നൽകേണ്ട താണെന്നും സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഒ.പി. ചികിത്സയും, ഇരിങ്ങാലക്കുട മേഖലയിലെ കൂടുതൽ ആശുപത്രികളേയും ഉൾപ്പെടുത്തി മെഡി സെപ്പ് പദ്ധതി പരിഷ്കരിക്കണമെന്നും യോഗം ചൂണ്ടികാട്ടി. സമ്മേളനം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ. എൻ . വാസുദേവൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് ടി.എം. കുഞ്ഞുമൊയ്തീൻ , ജില്ല സെക്രട്ടറി എ.ടി. ആന്റോ, കെ. ബി.ശ്രീധരൻ, എം. മൂർഷിദ്, സെക്രട്ടറി എ.സി. സുരേഷ്, സുധാകരൻ മണപ്പാട്ട് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : എ.എൻ.വാസുദേവൻ പ്രസിഡണ്ട് ) , എ.സി. സുരേഷ് (സെക്രട്ടറി), കെ.പി.മുരളീധരൻ ( ട്രഷറർ) , കെ.വേലായുധൻ, എം.സനൽ കുമാർ (വൈസ് പ്രസിഡണ്ടുമാർ), ടി.കെ. ബഷീർ, വി.കെ.ലൈല (ജോ: സെക്രട്ടറിമാർ ) , കെ. കമലം (വനിതാ ഫോറം കൺവീനർ).