ഇരിങ്ങാലക്കുട :കള്ള് ഷാപ്പുകളുടെ ദൂരപരിധി നിയമം എടുത്തുകളയണമെന്നും പ്രഖ്യാപിത ടോഡിബോർഡ് എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഷാപ്പ് തൊഴിലാളികളുടെ ആശ്രിതനിയമനപ്പട്ടിക വിപുലീകരിക്കണമെന്നും ഇരിങ്ങാലക്കുട റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗം AITUC ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട കെ.വി.ഉണ്ണി സ്മാരക ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് ടി.കെ.സുധിഷ് അദ്ധ്യക്ഷനായിരുന്നു. AITUC മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ, സെക്രട്ടറി കെ.ഡി. സുനിൽകുമാർ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ എന്നിവ സംസാരിച്ചു. ബിജു ഉറുമീസ് രക്തസാക്ഷി പ്രമേയവും കെ.കെ മദനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദീർഘകാലം മദ്യവ്യവസായ തൊഴിലാളിയായി സേവനം ചെയ്ത പവിത്രനെ കെ.ജി.ശിവാനന്ദൻ ആദരിച്ചു. കെ.ഡി. സുനിൽകുമാർ സ്വാഗതവും എം.കെ.ഗിരി നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി ടി.കെ.സുധിഷ് (പ്രസിഡന്റ്),കെ.എസ്.രാധാകൃഷ്ണൻ (വർക്കിങ്ങ് പ്രസിഡന്റ്),ബിജു ഉറുമിസ്, എ.ബി.സുധീർ (വൈസ് പ്രസിഡന്റുമാർ),കെ.ഡി. സുനിൽകുമാർ (സെക്രട്ടറി) ,എം.കെ.ഗിരി,കെ.കെ. മദനൻ (ജോ.സെക്രട്ടറിമാർ ),എ.എസ്. വിനോദ് (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു