Home NEWS മലബാർ കലാപം പുനർവായന പുല്ലൂർ ഗ്രാമീണ വായനശാല ചർച്ചാ ക്ലാസ്സ് നടത്തി

മലബാർ കലാപം പുനർവായന പുല്ലൂർ ഗ്രാമീണ വായനശാല ചർച്ചാ ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഏടായ മലബാർ കലാപത്തെ കുറിച്ച് പുല്ലൂർ ഗ്രാമീണ വായനശാല ചർച്ചാ ക്ലാസ്സ് നടത്തി. അഞ്ച് തവണ നാട് കടത്തുകയും വെള്ള പട്ടാളത്തിന്റെ കൊടും ഭീകരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും താൻ ജനിച്ചു വളർന്ന എറനാടിന്റെ മണ്ണിൽ മരിച്ചു വീഴാൻ ആഗ്രഹം പ്രകടിപ്പിച്ച മാപ്പ് എഴുതി കൊടുക്കാത്ത കണ്ണ് കെട്ടാതെ മുന്നിൽ നിന്നും നിറയൊഴിക്കൻ നിർദ്ദേശിച്ച ധീര ദേശാഭിമാനി വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജി 38 തവണ വെടിവെച്ച് കമ്പറടക്കാൻ വിട്ടു കൊടുക്കാതെ മണ്ണെണയൊഴിച്ച് കത്തിച്ച് കളഞ്ഞു. മാപ്പ് എഴുതാൻ തയ്യാറായവരുടെ പിൻഗാമികൾ രാജ്യ സേനഹം പഠിപ്പിക്കുന്ന വൈരുദ്ധ്യങ്ങളുടെ നാട്ടിലാണ് നാo ജീവിക്കുന്നതെന്ന് പ്രമുഖ ചിന്തകനും എഴുത്തു കാരനുമായ സുനിൽക്കുമാർ കാറളം പറഞ്ഞു. ചർച്ചയിൽ വായനശാല പ്രസിഡണ്ട് കെ.ജി.മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. ലളിത ബാലൻ . പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി. കെ.പി.ദിവാകരൻ മാസ്റ്റർ .കെ.എം രാജു. എന്നിവർ പങ്കെടുത്തു. വായനശാല സെക്രട്ടറി . എ.വി. സുരേഷ് സ്വാഗതവും . ട്രഷറർ സി .ടി . ശശി നന്ദിയും പറഞ്ഞു.

Exit mobile version