ഇരിങ്ങാലക്കുട :സി പി ഐ മുതിർന്ന നേതാവ് പൊറത്ത്ശേരി വടക്കോട്ട് വീട്ടിൽ വി ആർ കൃഷ്ണൻകുട്ടി അന്തരിച്ചു.90 വയസായിരുന്നു,കോവിഡ് ചികിത്സയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു.ദീർഘകാലം സിപിഐ പൊറത്ത്ശേരി ബ്രാഞ്ച് സെക്രട്ടറിയായും, ലോക്കൽ കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു,1953മുതൽ പത്രപ്രവർത്തനരംഗത്ത് 85വയസ്സ് വരെ കാൽ നടയായി പത്ര വിതരണം നടത്തിയ വെക്തി എന്ന പ്രത്യേകതകൂടിയുള്ള കൃഷ്ണൻകുട്ടിയേട്ടൻ 1950കളിൽ പ്രസിദ്ധീകരിച്ച നവജീവൻ പത്രം വിതരണം ചെയ്തുകൊണ്ടാണ് പത്രവിതരണം ആരംഭിച്ചത്, പിന്നീട് ജനയുഗത്തിന്റെയും, ജനയുഗം വാരികയുടെയും വിതരണക്കാരനായി 85 വരെ ഇത് തുടർന്നു നടക്കാൻ സാധികാത്തതിന്നാൽ പത്രവിതരണം നടത്താൻ കഴിയുന്നില്ലല്ലോ എന്ന വിഷമം ഈ 90റ് കാരൻ സുഹൃത്തുക്കളോട് പറയുമായിരുന്നു.പുലർച്ചെ പൊറത്തുശേരിയിലെ തുറപറമ്പിലെ സ്വൊന്തം ഭാവനത്തിൽ നിന്ന് കാൽനടയായി ഇരിങ്ങാലക്കുട യിൽ വന്നെത്തിയാണ് വായനക്കാരുടെ കൈകളിൽ പത്രവും, പ്രസിദ്ധീകരണങ്ങളും കൈമാറിയിരുന്നത്. .പാർട്ടിപത്രത്തിനു പുറമെ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ മൊത്തം പ്രചാരകനും വിതരണക്കാരനുമായി ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു, ജനയുഗം പത്രം, ജനയുഗം വാരിക,ദേശാഭിമാനി, ബാലയുഗം, സിനിരമ, നോവൽ പതിപ്പുകൾ എല്ലാറ്റിൻ്റെയും ഇരിങ്ങാലക്കുടയിലെ ഏക ഏജൻ്റ് കൃഷ്ണൻ കുട്ടിയേട്ടനാണ്. നിലവിലുള്ള മറ്റെല്ലാ ആനുകാലികങ്ങളും കൃഷ്ണൻകുട്ടി ച്ചേട്ടൻ്റെ ബസ്സ്സ്റ്റാന്റ് ബിൽഡിങ്ങിലുള്ള കടയിൽ കാണും. ആളുകൾ അന്വേഷിച്ചെത്തും. ഇതിൻ്റെയൊക്കെ ആദ്യ വായനക്കാരനും മിക്കവാറും കൃഷ്ണൻകുട്ടിയേട്ടനാകും. വെറുതെയിരിക്കുന്ന പതിവില്ല. .മുണ്ട് മടക്കിക്കുത്തി, ഷർട്ടിൻ്റെ പുറകിൽ നീളൻകുട കൊളുത്തി, പത്രമാസികകൾ കുത്തിനിറച്ച സഞ്ചിയും തൂക്കി, ഇടംവലം നോക്കാതെ നടന്നുപോകുന്ന കൃഷ്ണൻ കുട്ടിയേട്ടൻ ഇരിങ്ങാലക്കുടക്കാർക്ക് ഏവർക്കും സുപരിചിതനായിരുന്നു.സുഗതൻ, ഷീല, സുരേഷ്, സതീഷ്, ഷീന എന്നിവർ മക്കളും,കുമാരി, മിനി, നാളാരാജൻ, ഹിത, അനിൽ എന്നിവർ മരുമക്കളുമാണ്.സംസ്കാരം ഇന്ന് (നവംബർ 19) കാലത്ത് 11 മണിക്ക് മുക്തിസ്ഥാനിൽ നടക്കും.