ഇരിങ്ങാലക്കുട: അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി മുനിസിപ്പൽ തല ജനകീയ സമിതിയുടെ പ്രഥമ യോഗവും അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനവും ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിൽ ഹാളിൽ വെച്ച് നടന്നു. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യത്തെ ഇല്ലാതാക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. ഇതിൻ്റെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്താകെ നടന്നു വരുന്നത്. ജനകീയ സമിതി പരിശീലന പരിപാടിക്ക് നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് സ്വാഗതം ആശംസിച്ചു. നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സുജ സഞ്ജീവ് കുമാർ, ജെയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കില ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.ഭാസുരാംഗൻ, റിസോഴ്സ് പേഴ്സൻമാരയ ഹരി ഇരിങ്ങാലക്കുട, റഷീദ് കാറളം, അനിത ബാബുരാജ്, ഉണ്ണികൃഷ്ണൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വിൽസൻ, നഗരസഭ ജെ.പി. എച്ച്.എൻ. ദീപ്തി എന്നിവർ നേതൃത്വം നൽകി.