മുരിയാട്: അതി ദാരിദ്ര്യനിർമാർജനം അഞ്ചുവർഷത്തിനുള്ളിൽ സാക്ഷാത്കരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള നിർണയ പ്രക്രിയ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള വളണ്ടിയർമാരുടെ പരിശീലനം മുരിയാട് ഗ്രാമപഞ്ചായത്തിൽ നടന്നു. കിലയുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നിട്ടുള്ളത്. വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സമിതി ചെയർപേഴ്സൺ രതി ഗോപി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്തു മെമ്പർമാരായ ശ്രീജിത്ത് പട്ടത്ത് , ജിനി സതീശൻ, വൃന്ദ കുമാരി, നിഖിത അനൂപ് തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത സ്വാഗതവും പഞ്ചായത്ത് അംഗം കെ എസ് സുനിൽകുമാർ നന്ദിയും പറഞ്ഞു. കില ഫാക്കൽറ്റി ഭാസുരാംഗൻ ക്ലാസുകൾ നയിച്ചു.