ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് സൊസൈറ്റിയുടെ (ഐ ഇ എസ് )ഔദ്യോഗിക ഉദ്ഘാടനം ഐ ട്രിപ്പൾ ഇ-ഐ ഇ എസ് വൈസ് പ്രസിഡന്റും ഓസ്ട്രേലിയയിലെ ഫെഡറഷൻ യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ.യൂസഫ് ഇബ്രാഹിം നിർവഹിച്ചു. ഐ ട്രിപ്പിൾ ഇ -ഐ ഇ എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്റർ വൈസ് ചെയർ ഏയ്ഞ്ചൽ സ്റ്റാൻസിലാവോസ്, കോഡ് ഓഫ് എത്തിക്സ് വായിച്ചു മീറ്റിങ്ങിനു തുടക്കം കുറിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുക എന്ന ലക്ഷ്യവുമായാണ് ഐ ട്രിപ്പിൾ ഈ-ഐ ഇ എസ് സംഘടന ആരംഭിച്ചിരിക്കുന്നത്.ഈ മേഖലയിലെ ഏറ്റവും ശക്തവും കാര്യക്ഷമവുമായ സംഘടനയാണ് ഐ ട്രിപ്പിൾ ഇ സംഘടന.സമൂഹത്തിലേക്ക് ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിവിധ തലങ്ങളെ എത്തിക്കുന്നതിനായി ലോകവ്യാപകമായ ഈ സംഘടന അശ്രാന്തം പരിശ്രമിക്കുന്നു. ക്രൈസ്റ്റ് കോളേജ് ഐ ട്രിപ്പിൾ ഇ -ഐ ഇ എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്റർ ചെയർ ജെറോൺ ജോണി സ്വാഗതപ്രസംഗം നടത്തി.ഐ ട്രിപ്പിൾ ഇ -ഐ ഇ എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്റർ കോ-ഓർഡിനേറ്ററും ചൈനയിലെ ശങ്കായി ജിയഒ തൊങ് യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ് ഓഫ് ഓട്ടോമേഷൻ പ്രോഫസറും ആയ ഡോ.വില്യം ദായി മുഖ്യപ്രഭാഷണം നടത്തി. ഐ ട്രിപ്പിൾ ഇ -ഐ എ,ഐ ഇ, പി ഇ എൽ എസ് കേരള ചാപ്റ്റർ ചെയർ ഡോ.ബിജുന കുഞ്ഞു വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ. ജോൺ പാലിയേകര, ക്രൈസ്റ്റ് കോളേജ് ഐ ട്രിപ്പിൾ ഇ സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്റർ അഡ്വൈസറും, ഇ സി ഡിപ്പാർട്മെന്റ് എച്.ഒ.ഡി യും ആയ അസിസ്റ്റന്റ് പ്രൊഫ.രാജീവ് ടി.ആർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വേദിയെ അലങ്കരിക്കുവാൻ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.സജീവ് ജോൺ,റവ.ഫാ ജോയ് പയ്യപിള്ളി, ബ്രാഞ്ച് കൗൺസിലർ മിസ്റ്റർ സുനിൽ പോൾ എന്നിവർ സന്നിഹിതരായിരുന്നു. ക്രൈസ്റ്റ് കോളേജ് ഐ ട്രിപ്പിൾ ഇ -ഐ ഇ എസ് സ്റ്റുഡന്റ് ബ്രാഞ്ച് ചാപ്റ്റർ സെക്രട്ടറി റോസ് മേരി സാബു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഐ ട്രിപ്പിൾ ഇ -ഐ ഇ എസ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തനമാരംഭിച്ചു