Home NEWS ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റർക്കും, ചെയർമാനുമെതിരെ കച്ചേരി വളപ്പിലെ കോടതി വസ്തുക്കൾ മോഷണം പോയി എന്നാരോപിച്ച...

ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റർക്കും, ചെയർമാനുമെതിരെ കച്ചേരി വളപ്പിലെ കോടതി വസ്തുക്കൾ മോഷണം പോയി എന്നാരോപിച്ച കേസ് ബഹു. കേരള ഹൈക്കോടതി റദ്ദു ചെയ്തു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കച്ചേരി വളപ്പിലെ കോടതിയിലെ തൊണ്ടി മുതലുകൾ കളവു പോയി എന്നാരോപിച്ച് ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാനും , അഡ്മിനിസ്ട്രേറ്റർക്കുമെതിരെ ഇരിങ്ങാലക്കുട പോലീസ് ക്രൈം 307/2 കേരള ഹൈക്കോടതി ജസ്റ്റിസ് പി. സോമരാജൻ റദ്ദു ചെയ്തു. കേരള ഹൈക്കോടതി കൂടൽമാണിക്യം ദേവസ്വത്തിനെതിരെ എടുത്ത നടപടികൾക്ക് എതിരെ ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനെയും , ചീഫ് മിനിസ്റ്റിരിയൽ ഓഫീസറെയും നിശിതമായി വിമർശിച്ചു . ഇത്തരം ഒരു സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇടയായത് തീർത്തും നിയമ നടപടിയുടെ ദുരുപയോഗമാണെന്നും പരാർശിച്ചു കൊണ്ടാണ് ഇരിങ്ങാലക്കുട പോലീസ് രെജിസ്റ്റർ ചെയ്ത ക്രൈം കേരള ഹൈക്കോടതി റദ്ദു ചെയ്തത്.മുകുന്ദപുരം തഹസിൽദാർ കച്ചേരി വളപ്പിന്റെ ഉടമസ്ഥരായ ദേവസ്വം അധികാരികൾക്ക് താക്കോൽ കൈമാറ്റം ചെയ്യുകയും ആയത് പ്രകാരം ദേവസ്വം കെട്ടിടം ഏറ്റെടുത്ത സാഹചര്യത്തിൽ അവിടെനിന്നും തൊണ്ടി മുതലുകൾ കളവ് പോയി എന്ന ആരോപണം ശരിയല്ലെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടുള്ളതാണ്.

Exit mobile version