ഇരിങ്ങാലക്കുട :രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവെ സ്വകാര്യവത്കരിച്ച് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ സൗകര്യമൊരുക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയാണെന്ന് എ ഐ ടി യു സി ജില്ലാ ജോ:സെക്രട്ടറി ടി കെ.സുധിഷ് പറഞ്ഞു. റെയിൽവെ സ്വകാര്യവത്കരണത്തിനെതിരെയും ,പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്നും,സീസൺ ടിക്കറ്റും ,അൺ റിസർവ്വ്ഡ് ടിക്കറ്റ് സംവിധാനവും പുന:സ്ഥാപിക്കണമെന്നും, പ്ളാറ്റ്ഫോം നിരക്ക് ക്രമാതിതമായി വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ ഐ ടി യു സി നടത്തിയ ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജി എസ്. സുരേഷ് അദ്ധ്യക്ഷനായിരുന്നു. എം.ബി. ലത്തീഫ്,കെ കെ.ശിവൻ, റഷീദ് കാറളം,ടി പി. രഘുനാഥ്, അഡ്വ:പോളി കണിച്ചായി, ടി ആർ. ബാബുരാജ്, ടി സി. അർജുനൻ,ടി വി. വിബിൻ, മിഥുൻപോട്ടക്കാരൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിനും ധർണ്ണയ്ക്കും റസൽ, കെ.എൻ, രാമൻ, ഗോപി നെല്ലകത്ത് , മോഹനൻ വലിയാട്ടിൽ, കെ.സി. ഹരിദാസ്, സി.കെ.ദാസൻ, വർദ്ധനൻ പുളിക്കൽ, ബാബു ചിങ്ങാരത്ത് , ഷൈല,കെ.വി.ഷിബു .യു.ആർ.സുഭാഷ് , ബിനീഷ് കെ.കെഎന്നിവർ നേതൃത്വം നൽകി.