എൻ.ജി.ഒ സംഘ് യാത്രയയപ്പ് സമ്മേളനം നടത്തി

18


തൃശൂർ : സർവ്വീസിൽ നിന്നും വിരമിച്ചവർക്ക്  യാത്രയയപ്പും , എസ്.എസ്.എൽ.സി – പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ അനുമോദനവും, മറ്റു സംഘടനകളിൽ നിന്ന് വന്നവർക്കുള്ള അംഗത്വ വിതരണവും നടത്തി. യാത്രയയപ്പ് സമ്മേളനം എൻ.ജി ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.ഇ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ശ്രീ. വി. വിശ്വകുമാർ  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സുഗുണൻ പഴൂക്കര സ്വാഗതം ആശംസിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച പി.ജി അനിരുദ്ധൻ, കെ. ഉണ്ണികൃഷ്ണൻ, എം.സി . മോഹനപ്രസാദ്, ഹരിദാസ് ശങ്കർ, രാജീവൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി എൻ.എ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പരമേശ്വരൻ [ആർ.എസ്.എസ് ജില്ല ബൗദ്ധിക്ക് പ്രമുഖ് ] കെ.സതീശൻ [  പെൻഷനേഴ്സ്  സംഘ് ജില്ല സെക്രട്ടറി ]ശ്രീജിത്ത് . [സെക്രട്ടറി, കേരള ഹെൽത്ത് യൂണിവേഴ്സിറ്റി എംപ്ലോയിസ് സംഘ് ]മനോജ് മാസ്റ്റർ [ഫെറ്റോ ജില്ല പ്രസിഡണ്ട് ]ഗിരീഷ് മാസ്റ്റർ [ എൻ.ടി.യു ജില്ല പ്രസിഡണ്ട് ]എം.കെ. നരേന്ദ്രൻ [ ജില്ല സെക്രട്ടറി, ഗസ്റ്റഡ് ഓഫീസേഴ്സ് സംഘ് ]സജീവ് തങ്കപ്പൻ [പി.എസ്.സി എംപ്ലോയിസ് സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് ] എന്നിവർ ആശംസകൾ നേർന്നു.വി.ഹരികുമാർ നന്ദി രേഖപ്പെടുത്തി.

Advertisement