Home NEWS കെ എൽ ഡി സി ബണ്ടിലെ നൂറോളം മരങ്ങൾ വ്യാപകമായി ഉണക്കി നശിപ്പിക്കാൻ ശ്രമം

കെ എൽ ഡി സി ബണ്ടിലെ നൂറോളം മരങ്ങൾ വ്യാപകമായി ഉണക്കി നശിപ്പിക്കാൻ ശ്രമം

കാറളം :പഞ്ചായത്തിലെ ചെമ്മണ്ട കെ എൽ ഡി സി കനാലിൻ്റെ ഇരു വശത്തും ഉള്ള ബണ്ടിൻ്റെ സംരക്ഷണത്തിനായി വളർത്തി സംരക്ഷിക്കുന്ന നൂറോളം മരങ്ങളെ തൊലി ചെത്തിയെടുത്ത് വ്യാപകമായി നശിപ്പിക്കാൻ ശ്രമം.സമീപ പ്രദേശത്തെ ചില സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. മരങ്ങൾ ഉണക്കി നശിപ്പിക്കൽ ആണ് ഇവരുടെ ലക്ഷ്യം എന്ന് പ്രദേശവാസികൾ പറഞ്ഞു.ഇത്തരത്തിൽ നശിപ്പിക്കപ്പെട്ട നിരവധി മരങ്ങൾ ഇവിടെ കടപുഴകി വീണു കിടക്കുന്നുണ്ട്.സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സുബീഷ് കാക്കനാടൻ,പഞ്ചായത്ത് മെമ്പർ ലൈജു ആൻ്റണി എന്നിവർ ചേർന്ന് കെ എൽ ഡി സി അധികൃതരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു ഡിപ്പാർട്ട്മെൻ്റ് മുഖേന പോലീസിൽ പരാതി നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.മരങ്ങൾ വച്ച് പിടിപ്പിച്ച് സാമൂഹ്യ വനവൽകരണം നടത്തുന്ന ഈ കാലഘട്ടത്തിൽ വർഷങ്ങൾ പഴക്കമുള്ള നൂറോളം മരങ്ങൾ ഇത്തരത്തിൽ നശിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തി പൊതു ജന മധ്യത്തിൽ തുറന്നു കാണിക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന്,സ്ഥലം സന്ദർശിച്ച കാറളം കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് പറഞ്ഞു.കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റുമാരായ സാബു തട്ടിൽ,ബിജു ആലപ്പാടൻ,കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സണ്ണി തട്ടിൽ,ഗിരീഷ് ചുള്ളിപറമ്പിൽ,നടരാജൻ നെല്ലിശേരി എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

Exit mobile version