ഇരിങ്ങാലക്കുട : എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യയന നിലവാരം ഉയർത്താൻ എ ഐ സി ടി ഇ നിർദേശിക്കുന്ന പുതിയ ബോധന രീതി യായ ‘ഔട്ട്കം ബേസ്‌ഡ് എഡ്യൂക്കേഷ’ നെ ആസ്പദമാക്കി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ അധ്യാപക ശില്പശാല ശ്രദ്ധേയമായി. കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും സിവിൽ എഞ്ചിനീയറിംഗ് വിഭാഗവും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിച്ച പരിശീലന പരിപാടി കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. എൻ ബി എ അക്ക്രഡിറ്റേഷൻ പ്രക്രിയയുടെ വിവിധ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും ശില്പശാലയുടെ ഭാഗമായി സംഘടി പ്പിച്ചിരുന്നു. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. പി സി നീലകണ്ഠൻ ,ബെംഗളൂരു ബി എം എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡീൻ ഡോ. എച് എസ് ഗുരുപ്രസാദ് ,പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡീൻ ഡോ. പി വേണു എന്നിവർ വിവിധ സെഷനുകൾ നയിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ശിൽപ ശാലയിൽ വിവിധ കോളേജുകളിൽ നിന്നായി നൂറോളം അധ്യാപകർ പങ്കെടുത്തു. IQAC കോഓർഡിനേറ്റർ ഡോ. എ ശ്രീദേവി , സിവിൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ . എം ജി കൃഷ്ണപ്രിയ , അസിസ്റ്റന്റ് പ്രഫസര്മാരായ അഗ്നൽ ജോൺ ,വിനിത ഷാരോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പരിപാടികൾക്ക് നേതൃത്വം നൽകി.