Home NEWS മുരിയാട് ഗ്രാമപഞ്ചായത്തിലെ വെള്ളിലംകുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചിരുന്ന 1 കോടി രൂപയുടെ പ്രവർത്തികൾ...

മുരിയാട് ഗ്രാമപഞ്ചായത്തിലെ വെള്ളിലംകുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചിരുന്ന 1 കോടി രൂപയുടെ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ മോണിറ്ററിംങ്ങ് കമ്മിറ്റി ചേർന്നു

മുരിയാട്: ഗ്രാമപഞ്ചായത്തിലെ വെള്ളിലംകുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചിരുന്ന 1 കോടി രൂപയുടെ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ മോണിറ്ററിംങ്ങ് കമ്മിറ്റി ചേർന്നു. കോളനിയിൽ ഇനിയും പൂർത്തീകരിക്കാനുള്ള പ്രവർത്തികളുടെ വിവരം പട്ടികജാതി വികസന ഓഫീസർ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചു. നിലവിൽ കോളനിയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയം പഞ്ചായത്ത് അസി.എഞ്ചിനീയർ നടത്തണമെന്ന് യോഗത്തിൽ തീരുമാനിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ , മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീജിത്ത് പട്ടത്ത് , വൃന്ദകുമാരി , പട്ടികജാതി വികസന ഓഫീസർ സുകന്യ , എസ്.സി പ്രൊമോട്ടർ , കോളനിയിലെ ഗുണഭോക്തൃ സമിതി അംഗങ്ങൾ , എഫ്.ഐ.ടി ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version