Home NEWS ഇന്ധന നികുതി – സർക്കാരുകളുടെ ഒളിച്ചു കളി അവസാനിപ്പിക്കണം. – ഗാന്ധി ദർശൻ വേദി

ഇന്ധന നികുതി – സർക്കാരുകളുടെ ഒളിച്ചു കളി അവസാനിപ്പിക്കണം. – ഗാന്ധി ദർശൻ വേദി

ഇരിങ്ങാലക്കുട : ഇന്ധന നികുതിയുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപ്പനങ്ങളെ GST യിൽ ഉൾപ്പെടുത്തണമെന്നും ചൂണ്ടികാട്ടി. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ പ്രൊഫ.വി.എ. വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി അഖിൽ എസ്.നായർ , ജില്ല സെക്രട്ടറി പി.കെ.ജിനൻ , നിയോജക മണ്ഡലം സെക്രട്ടറി പി.യു. വിൽസൺ, എ.സി. സുരേഷ്, എം. സനൽകുമാർ, എം. മൂർഷിദ്, കെ. കമലം എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : യു. ചന്ദ്രശേഖരൻ (ചെയർമാൻ), കെ.സുധീഷ്, അരൂൺ (വൈസ് ചെയർമാൻമാർ), എം.ആർ. രഞ്ചി (ജനറൽ സെക്രട്ടറി), എ.സി. സുരേഷ്, പി.കെ.ശിവൻ, എം.ഒ.ജോൺ (സെക്രട്ടറിമാർ ), സി.എം.ഉണ്ണികൃഷ്ണൻ (ട്രഷറർ).

Exit mobile version