വള്ളിവട്ടം :യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് എന്‍കോണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പസ് ഗ്രീന്‍ സ്വപ്ന പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു .കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്ന് നിലവിലുണ്ടായിരുന്ന ജൈവ ആവാസ വ്യവസ്ഥക്ക് ക്ഷതം സംഭവിച്ചിരുന്നു എന്‍കോണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2013 ഇല്‍ ആരംഭിച്ച ‘ക്യാമ്പസ് ഗ്രീന്‍ ‘ സ്വപ്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ നഷ്ടപെട്ട ആവാസ വ്യവസ്ഥ ഭാഗികമായി പുനഃസൃഷ്ടിക്കുവാന്‍ കഴിഞ്ഞു. പറന്നു പോയ കിളികളും ചിത്രശലഭങ്ങളും തിരിച്ചെത്തി .ഫലവൃക്ഷങ്ങളില്‍ ഫലങ്ങള്‍ നിറഞ്ഞു.രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച് കൂടുതല്‍ ഫലവൃക്ഷങ്ങളും ഇതര വൃക്ഷങ്ങളും നട്ടുവളര്‍ത്തി ഭക്ഷ്യസുരക്ഷ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കോളേജില്‍ നടന്ന ചടങ്ങില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി നിര്‍വ്വഹിച്ചു .പ്രിന്‍സിപ്പാള്‍ ഡോ .ജോസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു .വകുപ്പ് മേധാവികളായ ഡോ .കെ കെ നാരായണന്‍ , ഫ്രാന്‍സിസ് പി എ , ബിന്ദുമോള്‍ വി ജി , രേഖ എം ,ഡോ .ശ്രീരാജ് ആര്‍ ,രമ്യ വി ആര്‍ , എന്‍കോണ്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ കെ കെ അബ്ദുള്‍റസാഖ് എന്നിവര്‍ പ്രസംഗിച്ചു