ഇരിങ്ങാലക്കുട:സ്‌ഫോടനം ചായകടക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമെന്ന് നഗരസഭ പ്രതിപക്ഷം ആരോപിച്ചു.ചെറുമുക്ക് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച്ച രാത്രിയാണ് പൊട്ടിതെറി ഉണ്ടായത്. ചായക്കടയില്‍ നടന്ന സ്‌ഫോടനം ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് കേരള പോലീസ് എക്‌സ്‌പ്ലോസീവ്‌സ് വിദഗ്ധര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പ്രഥമികമായി കണ്ടെത്തിത്.ചായക്കടയില്‍ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളില്‍ എതെങ്കിലും ഒന്നില്‍ നിന്നുള്ള ഗ്യാസ് ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമായിരിക്കുന്നത്. ഗ്യാസ് കണ്കറ്റ് ചെയ്തിരിക്കുന്ന പെപ്പുകള്‍ ദ്രവിച്ച അവസ്ഥയിലായിരുന്നുവെന്നും ഇതിലൂടെ ഗ്യാസ് ലീക്കായി കെട്ടിടത്തിനുള്ളില്‍ തങ്ങി നിന്ന് സംഭവിച്ചതാകാം സ്‌ഫോടനം എന്ന നിഗമനത്തിലായിരുന്നു സംഘം.എന്നാല്‍ ചായകടയിലെ ഗ്യാസ് സിലണ്ടിറിന്റെ റെഗുലേറ്റര്‍ ഓഫ് ചെയ്തിരുന്നുവെന്നും ഗ്യാസ് കണക്റ്റ് ചെയ്തിരുന്ന പെപ്പ് സ്‌ഫോടനത്തില്‍ കേട്പാട് സംഭവിച്ചതാകാം എന്നും ഉടമ പ്രകാശന്‍ പറഞ്ഞു.ചായകടയ്ക്ക് പുറകിലായി കോണ്‍ഗ്രസ് നേതാവിന്റെ ഗ്യാസ് ഗോഡൗണ്‍ അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇരിങ്ങാലക്കുടയെ ആകെ തന്നെ ചാമ്പലാക്കാവുന്ന ഗ്യാസായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നും നഗരസഭ ഇത്തരം അന്യായങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് കെ ആര്‍ വിജയ ആരോപിച്ചു. ഇരിങ്ങാലക്കുട നഗരസഭ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .സ്‌ഫോടനം നടന്ന കെട്ടിടത്തിന് വേണ്ടത്ര ഫിറ്റ്‌നെസ് ഇല്ലെന്നും ഫിറ്റ്‌നസ് പരിശോധന നടത്താതെ കെട്ടിടത്തില്‍ മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു.