മുരിയാട്: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം എന്ന സാഹചര്യം മുന്നിൽകണ്ട് മുരിയാട് ഗ്രാമപഞ്ചായത്ത് അംഗനവാടി കുട്ടികൾക്ക് ആയുർ കിരണം എന്ന പേരിൽ ആയുർവേദ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മുരിയാട് പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ അംഗനവാടികളെ കേന്ദ്രീകരിച്ച് അംഗനവാടി ടീച്ചർമാരുടെ സഹായത്തോടുകൂടിയാണ് ആയുർ കിരണം നടപ്പിലാക്കുന്നത്. കുട്ടികളിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മടികൂടാതെ കഴിക്കാൻ കഴിയാവുന്നതും ആയ മൂന്നു തരത്തിലുള്ള ആയുർവേദ മരുന്നുകളാണ് വിതരണം ചെയ്യുന്നത്.കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസുകളും ഓൺലൈനായി സംഘടിപ്പിക്കുന്നുണ്ട്.സെപ്റ്റംബർ രണ്ടുമുതൽ ആയുർ കിരണം മരുന്നുകൾ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളിയും ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ.ഷീജയും അറിയിച്ചു.