Home NEWS ഓൺലൈൻ ഓണാഘോഷവുമായി കാവ്യശിഖ കവിതാകൂട്ടായ്മ

ഓൺലൈൻ ഓണാഘോഷവുമായി കാവ്യശിഖ കവിതാകൂട്ടായ്മ

ഇരിങ്ങാലക്കുട :പുരോഗമനകലാസാഹിത്യസംഘം സബ്കമ്മിറ്റിയായ കാവ്യശിഖ തിരുവോണദിവസം ഓണക്കവിതകളും വിശേഷങ്ങളുമായി ഗൂഗിൾമീറ്റിൽ ഒത്തുകൂടി.പ്രശസ്തകവി രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു.കവയത്രി റെജില ഷെറിൻ സ്വാഗതം പറഞ്ഞു.കവികളായ ഇ.ജിനൻ,വർഗ്ഗീസ് ആന്റണി,എടപ്പാൾ സുബ്രമണ്യൻ,റീബപോൾ,ദർശന കെ.ആർ, സുനിൽ മുക്കാട്ട്ക്കര,കെ.ജി കണ്ണൻ ഗംഗാദേവി,ശൈലജ വർമ്മ,കാട്ടൂർ രാമചന്ദ്രൻ,സലിം രാജ്,എന്നിവർ ഓണക്കവിതകൾ അവതരിപ്പിച്ചു.

Exit mobile version