Home NEWS പുല്ലൂരിൽ പുഷ്പ സസ്യഫല പ്രദർശനവും വിപണനവും

പുല്ലൂരിൽ പുഷ്പ സസ്യഫല പ്രദർശനവും വിപണനവും

പുല്ലൂർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പ സസ്യഫല പ്രദർശനവും വിപണനവും ആരംഭിച്ചു. പുളിഞ്ചോട് കർഷക സേവന കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പ്രദർശനം 15 ദിവസത്തേക്കാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രദർശന മേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. പ്രദർശനത്തിനും വിപണനത്തിനുമായി 60 ഓളം ഇനത്തിൽപ്പെട്ട ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ 18 ഇനത്തിൽപ്പെട്ട പച്ചക്കറി തൈകളും വിവിധയിനം പൂച്ചെടികൾ, ഇൻ്റോർ പ്ലാൻ്റ്സ്, ചട്ടികൾ, ജൈവവളങ്ങൾ, പച്ചക്കറി വിത്തുകൾ തുടങ്ങി ഒട്ടനവധി വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഗ്രീൻ ആർമിയാണ് വിപണനത്തിന് നേതൃത്വം വഹിക്കുക. ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ മുഖ്യാതിഥിയായി. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല ജയരാജ്, വാർഡ് അംഗമായ സേവിയർ ആളൂക്കാരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി വി രാജേഷ് സ്വാഗതവും ബാങ്ക് സെക്രട്ടറി സി എസ് സ്വപ്ന നന്ദിയും പറഞ്ഞു

Exit mobile version