ഇരിങ്ങാലക്കുട :ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജും, പ്രമുഖ ഇലക്ട്രിക്കൽ വ്യവസായ സ്ഥാപനമായ പോപ്പുലർ സിസ്റ്റംസ് കോയമ്പത്തൂരും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിനു വേണ്ടി ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളിയും, പോപ്പുലർ സിറ്റംസ് കമ്പനിക്കുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. വിജയപ്രഭുവും ധാരണ പത്രം ഒപ്പുവെച്ചു. ഗവേഷണം, പ്രൊഡക്ഷൻ യൂണിറ്റുകൾ (നൂതന ഉത്പന്നങ്ങൾ വികസിപ്പിക്കൽ), വ്യവസായികാഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുക, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് എന്നിവ ധാരണാപതാരത്തിന്റെ മുഖ്യഘടകങ്ങൾ ആണ്. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ.സജീവ് ജോൺ, റിസേർച്ച് ഡയറക്ടർ ഡോ. സമ്പത്ത് കുമാർ എന്നിവർ ആശംസകൾ നേർന്നു. വ്യവസായിക സ്ഥാപനങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിടവ് കുറച്ചു കൊണ്ടുവരുവാൻ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിവിധ ധാരണാപത്രങ്ങൾ ഇതിനോടകം ഒപ്പുവെക്കുകയുണ്ടായി. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പുകൾക്കും, ക്യാമ്പസ് പ്ലേസ്‌മെന്റിനും ഇത്തരം ധാരണാപത്രങ്ങൾ ഒരുപരിധി വരെ സഹായകരമായതായി പ്ലേസ്മെന്റ് കോ-ഓർഡിനേറ്റർസ് റോഷൻ ഡേവിഡും, ഹിൻസ്ടൺ സേവ്യറും അറിയിച്ചു.