ഇരിങ്ങാലക്കുട: കേരളത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീധന സമ്പ്രദായവും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും പീഡനങ്ങൾക്കും അറുതി വരുത്തേണ്ടതുണ്ട്. 1961 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സ്ത്രീധന നിരോധനിയമവും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ട ചട്ടങ്ങളും സ്ത്രീധനമെന്ന വിപത്തിനെതിരാണ്. എന്നാൽ വിദ്യാഭ്യാസംകൊണ്ട് പ്രഭുദ്ധത നേടിയ കേരളത്തിൽ ഈ അടുത്ത കാലത്ത് വർദ്ധിച്ചു വരുന്ന സ്ത്രീധന കൊലപാതകങ്ങളും ഗാർഹിക പീഡനങ്ങളും കേരളത്തിന്റെ സാംസ്കാരികതയെ പോലും നാണം കെടുത്തുന്ന രീതിയിലേക്ക് മാറുന്നു.ഇരിങ്ങാലക്കുട പരിസരത്ത് നടന്ന സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ: രാജേഷ് തമ്പാൻ ഉദ്ഘാടനം ചെയ്തു.കെ.കെ.കൃഷ്ണാനന്ദ ബാബു അദ്ധ്യക്ഷത വഹിച്ചു.റഷീദ് കാറളം, രാജേഷ് തെക്കിനിയേടത്ത്, വി.കെ.സരിത, വർദ്ധനൻ പുളിക്കൽ, രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ സംസാരിച്ചു.