Home NEWS ശാന്തിനികേതനിൽ കാർഗിൽ വിജയ ദിനം ആചരിച്ചു

ശാന്തിനികേതനിൽ കാർഗിൽ വിജയ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയ ദിനം യുദ്ധത്തിൽ വീര മൃത്യു വരിച്ച സൈനികരുടെ ഓർമപുതുക്കിക്കൊണ്ട് ആചരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് KSESL മുൻ പ്രസിഡണ്ടും ഭരണ സമിതി അംഗവുമായ ക്യാപ്റ്റൻ വിൻസെന്റ് മാടമ്പി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , ആശ്രയ് കൃഷ്ണ എന്നിവർ വീര മൃത്യു മരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു . തുടർന്ന് വിദ്യാർത്ഥികൾ യുദ്ധത്തിൽ വീര മ്യുത്യു മരിച്ച സൈനികർക്ക് ആദരവ് അർപ്പിക്കുന്ന ഡോക്യുമെന്ററികൾ ഗാനങ്ങൾ , നൃത്തങ്ങൾ, ചിത്രരചന , തുടങ്ങിയവ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ അവതരിപ്പിച്ചു. കൺവീനർ ഇ.എ. പ്രിൻസി സ്വാഗതവും ജോ. കൺവീനർ കെ.ജെ. രശ്മി നന്ദിയും പറഞ്ഞു.

Exit mobile version