നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ വിവരശേഖരണ സർവേ നടന്നു

29
Advertisement

ഇരിങ്ങാലക്കുട :നഗരസഭയിലെ വഴിയോര കച്ചവടക്കാരുടെ വിവരശേഖരണ സർവേ നടന്നു. മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയുടെ ഭാഗമായി സർക്കാർ ഉത്തരവിന്റെയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ മാരുടെയും നിർദ്ദേശപ്രകാരം അർഹതയുള്ള വഴിയോര കച്ചവടക്കാരെ കണ്ടെത്തുന്നതിനാണ് സർവ്വേ സംഘടിപ്പിച്ചത്. നഗരസഭാ ജീവനക്കാർ തെരുവ് കച്ചവടം നടത്തുന്നവരെ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിക്കുകയും. കുടുംബശ്രീയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി 2017 ലാണ് തെരുവുകച്ചവടക്കാരുടെ സർവ്വേ അവസാനമായി നടത്തിയത് .സർവ്വേ പ്രകാരം തയ്യാറാക്കിയ ലിസ്റ്റ് ടൗൺ വെൻഡിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെ സർക്കാറിലേക്ക് സമർപ്പിക്കും.

Advertisement