Home NEWS ഓൺലൈൻ പഠനത്തിന് മൊബൈൽഫോണുകൾ വിതരണം ചെയ്തു

ഓൺലൈൻ പഠനത്തിന് മൊബൈൽഫോണുകൾ വിതരണം ചെയ്തു

അവിട്ടത്തൂർ: ഈ കോവിഡ കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസമാധ്യമം മൊബൈൽ ഫോണുകൾ വഴിയായപ്പോൾ ഏതാനും കുട്ടികൾക്ക് ഫോണുകളുടെ അഭാവം മൂലം പഠനം മുടങ്ങുന്നു ഇതിന് ഒരു പരിഹാരമായി അവിട്ടത്തൂർ നമ്മുടെ ഗ്രാമം എന്ന വാട്സപ്പ് കൂട്ടായ്മയും ,സ്കൂൾ മാനേജ്മെന്റും ,എംഎൽഎ ഹെൽപ്പ് ലൈൻ വഴി മുരിയാട് ഗ്രാമപഞ്ചായത്തും, സ്കൂൾ അധ്യാപകരും, പിടിഎയും, വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡും , എൽ ബി എസ് എം എച്ച് എസ് എസ് 1996 എസ്എസ്എൽസി ബാച്ച് ,കൈകോർത്തപ്പോൾ മൊബൈൽ ഫോണുകൾ ഇല്ലാതെ വിദ്യാഭ്യാസം അവതാളത്തിലായ വിദ്യാർത്ഥികൾക്കായി 35 ഫോണുകളാണ് ലഭ്യമായത്. അവിട്ടത്തൂർ ഹോളി ഫാമിലി എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ മൊബൈൽ ഫോണുകളുടെ വിതരണോൽഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ :ആർ. ബിന്ദു നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ: സിസ്റ്റർ അൽഫോൻസ് മഞ്ഞളി (സി എച്ച് എഫ്) യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. വേളൂക്കര ഗ്രാമപഞ്ചായത്ത് 5 -ാം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ,വേളൂക്കര ഗ്രാമപഞ്ചായത്ത് 6 -ാം വാർഡ് മെമ്പർ ബിബിൻ തുടിയത്ത്,വേളൂക്കര ഗ്രാമപഞ്ചായത്ത് 7 -ാം വാർഡ് മെമ്പർ ശ്യാം രാജ് ,പിടിഎ പ്രസിഡൻറ് ജിയോ പറമ്പൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അവിട്ടത്തൂർ ഇടവക വികാരി റവ :ഫാ: ടിന്റോ ഞാറേക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് റവ : സിസ്റ്റർ ജെസീന (എ സി എച്ച് എഫ്) സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ലിവിത വർഗീസ് നന്ദിയും രേഖപ്പെടുത്തി.

Exit mobile version