Home NEWS വാക്സിൻ വിതരണത്തിലെ അപാകത പരിഗരികണമെന്ന് ആവശ്യപ്പെട്ട് ആനന്ദപുരം സി എച്ച് സിക്കു മുൻപിൽ പ്രതിഷേധ ധർണ്ണ...

വാക്സിൻ വിതരണത്തിലെ അപാകത പരിഗരികണമെന്ന് ആവശ്യപ്പെട്ട് ആനന്ദപുരം സി എച്ച് സിക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

മുരിയാട്: വാക്സിൻ വിതരണത്തിലെ അപാകത പരിഗരികണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ്സ് ആനന്ദപുരം സി എച്ച് സി യുടെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ജില്ലാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ,ബ്ലോക്ക് സെക്രട്ടറിമാരായ എം എൻ രമേശ്, ശ്രീജിത്ത് പട്ടത്ത്, മണ്ഡലം സെകട്ടറി തുഷം സൈമൺ, പഞ്ചായത്ത് അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ ജോർജ്, ഷൈജോ അരിക്കാട്ട്,മഹിളാ കോൺഗ്രസ്സ് നേതാക്കളായ മോളി ജേക്കബ്, ശാരിക രാമകൃഷ്ണൻ, ജിഷ ജോബി, എന്നിവർ പ്രസംഗിച്ചു.

Exit mobile version